ഉത്തർപ്രദേശിൽ അവിഹിത ഗർഭം ധരിച്ച പതിനാലുകാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഗർഭത്തിന് ഉത്തരവാദി ആരെന്ന് വെളിപ്പെടുത്തതിനെ തുടർന്നാണ് കൊലപാതകം നടന്നത്.
ഗുൽഹാപുർ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. തല അറുത്തു മാറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് മനസ്സിലായതും പിതാവിനെയും സഹോദരനെയും പിടികൂടിയതും.