രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്കോഡും മേപ്പാടി എസ്ഐ പി.സി സജീവനും സംയുക്തമായി പുത്തൂർവയൽ പോലീസ് ക്യാമ്പിനു സമീപം എസ്ബിടി ബേങ്ക് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇഷ സ്റ്റോർ എന്ന കടയിൽ പരിശോധന നടത്തിയതിൽ 30 പാക്കറ്റ് ഹാൻസ് പിടികൂടി. സംഭവത്തിൽ കടയുടമ ഫിനോസ്.യു(37) എന്നയാളെ അറസ്റ്റു ചെയ്തു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്
								
															
															
															
															






