ആശങ്കപ്പെടേണ്ട സാഹചര്യമില്ല സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകം

സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതു വിതരണ വകുപ്പ് സെമിനാര്‍ വിലയിരുത്തി. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായുള്ള സെമിനാറില്‍ ഭക്ഷ്യ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിഷയാവതരണവും ചര്‍ച്ചയും നടത്തി.

ഭക്ഷ്യ പദാര്‍ത്ഥങ്ങളിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് സാങ്കേതികവിദ്യയിലൂടെ വര്‍ദ്ധിപ്പിക്കുന്നതാണ് ഭക്ഷ്യ സമ്പുഷ്ടീകരണം. 100 കിലോ സാധാരണ ധാന്യത്തിലേക്ക് 1 കിലോ ഫോര്‍ട്ടിഫൈഡ് ചെയ്ത അരി കലര്‍ത്തിയാണ് അരി സമ്പുഷ്ടീകരണം നടത്തുന്നത്. ഭക്ഷണത്തിലെ പോഷക അളവ് ഉയര്‍ത്തി പൊതുജനാരോഗ്യം ശാക്തീകരിക്കുകയാണ് സമ്പുഷ്ടീകരിച്ച അരി വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. സമ്പുഷ്ടീകരിച്ച അരിയും പോഷക ആരോഗ്യ ഗുണങ്ങളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചകള്‍ ആശങ്കകള്‍ ദുരീകരിച്ചു.

മതിയായ അളവില്‍ സൂക്ഷ്മ മൂലകങ്ങള്‍ ലഭ്യമാകാത്തത് പൊതുജനാരോഗ്യത്തിന് പ്രധാന വെല്ലുവിളിയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അസുമ പറഞ്ഞു. നല്ലൊരു ശതമാനം സ്ത്രീകളും കൗമരക്കാരും വിളര്‍ച്ച പോലുള്ള പോഷകാഹാര കുറവുകൊണ്ടുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ അരിയില്‍ ചേര്‍ക്കുന്നത് പോഷക കുറവ് പരിഹരിക്കുന്നതിനുളള് ഫലപ്രദമായ രീതിയാണ്.

സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരി ഉപയോഗിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ വിഭാഗം മേധാവി ഡോ.അജിത്കുമാര്‍ പറഞ്ഞു. ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ട വിഭാഗത്തിലുളള രോഗികള്‍ ജില്ലയില്‍ വളരെ കുറവാണ്. മുപ്പത് ദിവസങ്ങളില്‍ താഴെ ദിവസങ്ങളില്‍ രക്തമാറ്റത്തിന് വിധേയരാകുന്നവര്‍ സമ്പുഷ്ടീകരിച്ച അരി ഉപയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാം.

സിക്കിള്‍സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിച്ചതിന് ശേഷം മാത്രമേ അരി വിതരണം ചെയ്യുളളുവെന്ന് സെമിനാറില്‍ പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി. സതീഷ് ബാബു പറഞ്ഞു. ആശങ്ക പരിഹരിക്കുന്നത് വരെ ഇവര്‍ക്കായി സാധാരണ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. 2021 ഒക്‌ടോബര്‍ മുതല്‍ വിദ്യാലങ്ങളിലും അങ്കണവാടികളിലും സമ്പുഷ്ടീകരിച്ച അരിയാണ് വിതരണം ചെയ്യുന്നത്. 2024 ഓടെ സംസ്ഥാനത്ത് മുഴുവന്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ വഴിയും സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റ ഓഷ്യന്‍ ഹാളില്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കായി നടന്ന ശില്‍പ്പശാല പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അലി അസ്ഗര്‍ പാഷ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, സീനിയര്‍ സൂപ്രണ്ട് പി.ടി. ജെയിംസ് എന്നിവര്‍ സംസാരിച്ചു. ടെക്നിക്കല്‍ പ്രസന്റേഷനില്‍ ഡി.എഫ്.പി.ഡി ഡെപ്യൂട്ടി സെക്രട്ടറി എല്‍.പി. ശര്‍മ്മ, യു.എന്‍.ഡബ്ല്യു.എഫ്.പി ന്യൂട്രീഷ്യന്‍ ഹെഡ് ഷാരിഖ്വ യൂനസ് ഡോ നിഷ, ഡോ. ശ്രീലാല്‍ എന്നിവര്‍ പാനല്‍ ഡിസ്‌കഷണില്‍ പങ്കെടുത്തു.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.