തരിയോട് :ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി തരിയോട് നിർമല ഹൈസ്ക്കൂൾ കാവുംമന്ദം ടൗണിൽ ഫ്ലാഷ് മോബും ലഹരിവിരുദ്ധ സന്ദേശ സദസ്സും നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബി മാനുവൽ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് ജോജിൻ ടി ജോയി, യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി, പടിഞ്ഞാറത്തറ പോലീസ് SHO അണ്ണൻ, പി ടി എ പ്രസിഡന്റ് റോബർട്ട്, രവീന്ദ്രൻ, ഷിജു മാത്യു , ജയ ടീച്ചർ,സനൽ വി ആർ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.