ബസ് തൊഴിലാളി സംയുക്ത യൂണിയന്‍ ഭാരവാഹികളുമായി വയനാട് എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ബസ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കല്‍പ്പറ്റ പോലീസിന് നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി.കാര്‍ഡും യൂണീഫോമും റൂട്ട് രേഖപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡും നിര്‍ബന്ധമാക്കാന്‍ യോഗത്തില്‍ ധാരണയായി. ബസ് സ്റ്റാന്‍ഡുകളില്‍ പോലീസ് സേവനം ഉറപ്പ് വരുത്താനും യോഗത്തില്‍ തീരുമാനമായി.
ചര്‍ച്ചയില്‍ എ .എസ് . പി. താബോഷ് ബസുമതാരി, ആര്‍.ടി.ഒ. മോഹന്‍ ദാസ് , സ്‌പെഷല്‍ ബ്രാഞ്ച് ഡി .വൈ .എസ് .പി സിബി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, ജില്ലാ പ്രസിഡണ്ട് വിനോദ് കല്‍പ്പറ്റ , ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കല്‍പ്പറ്റ , സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ടി. ജംഷീര്‍, പി.ജെ.ജെയിംസ്, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാര്‍, പ്രസിഡണ്ട് വി.കെ. അച്യുതന്‍, സുരേന്ദ്രന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, അരുണ്‍, എ.ഐ.ടി.യു.സി. ടി. മണി, എന്നിവര്‍ പങ്കെടുത്തു.