ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി മാനന്തവാടി ഗവൺമെന്റ് കോളേജ് എൻ.സി.സി യൂണിറ്റ് സൈക്കിൾ റാലി സംഘടിപ്പിച്ചു. കോളേജിൽ നിന്ന് മാനന്തവാടി ഗാന്ധി പാർക്ക് വരെയായിരുന്നു സൈക്കിൾ റാലി. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ വ്യക്തമാക്കുന്ന പ്ലക്കാഡുകൾ സഹിതം ആയിരുന്നു റാലി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ എൻ മനോജ്, എൻ.സി.സി ഓഫീസർ ഡോക്ടർ സായിറാം, എക്സൈസ് ഓഫീസർ പ്രഭാകരൻ, സുമേഷ് എ കെ, അഖിൽ സി പ്രേം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം
മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061