ബത്തേരിയിൽ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. വൈകീട്ട് സെൻ്റ് മേരീസ് കോളേജ് പരിസരത്തും അതിനേ തുടർന്ന് ചുങ്കത്തുമാണ് സംഘർഷമുണ്ടായത്.ഇരു വിഭാഗത്തിൽ നിന്നുമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ വർഷത്തെ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്ത്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമൽ ജോയി,കെഎസ്‌യു സംസ്ഥാന സെക്രട്ടറി അഡ്വ.ലയണൽ മാത്യു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി എം യൂനുസലി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സിറിൽ ജോസ്, കെ എസ് യു ജില്ല സെക്രട്ടറിനിഖിൽ തോമസ്,എസ് എഫ് ഐ ജില്ല പ്രസിഡൻ്റ് അജ്നാസ്, വൈസ് പ്രസിഡൻ്റ് റിതുശോഭ്, ഏരിയ സെക്രട്ടറി വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: