പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് മേരീസ് കുരിശുപള്ളി കൂദാശക്ക് മുന്നോടിയായുള്ള പബ്ലിസിറ്റി ബ്രോഷർ പ്രകാശനം നടന്നു. വികാരി ഫാ. ബേബി പൗലോസിന് പബ്ലിസിറ്റി കൺവീനർ എൻ.ടി ജോൺ ബ്രോഷർ കൈമാറി. ട്രസ്റ്റി ബിനു മാടേടത്ത് ,സെക്രട്ടറി ജോൺ ബേബി, ജോ. സെക്രട്ടറി എം.ജി ജോൺസൺ, എൽദോ മാണി കോലഞ്ചേരി ,ബെൽ ബിൻ തങ്കച്ചൻ ചടങ്ങിൽ പങ്കെടുത്തു.നവംബർ 12ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് കൂദാശ കർമ്മം നിർവഹിക്കും.

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം
ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്







