പനമരം: വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 4ാം തീയതി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് നടത്താനിരിക്കുന്ന മാർച്ചിന് മുന്നോടിയായി പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.കെ .പി .സി .സി സെക്രട്ടറി വർഗീസ് വക്കീൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്,ബെന്നി അരിഞ്ചേർമല,ജോസ് നിലമ്പനാട്ട്, പ്രമോദ് മാസ്റ്റർ, ലത്തീഫ്,എം.കെ അമ്മദ്, ഷാജി വെള്ളമുണ്ട, മമ്മൂട്ടി വെള്ളമുണ്ട എന്നിവർ സംസാരിച്ചു.സാബു നീർവാരം സ്വാഗതവും വാസു അമ്മാനി നന്ദിയും പറഞ്ഞു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







