കേരളോത്സവം
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 5 മുതല്‍ 30 വരെ നടക്കും. കേരളോത്സവത്തിലെ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള യുവജനങ്ങള്‍ വ്യക്തിപരമായോ ക്ലബിന്റെ പേരിലോ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.
എം.സി.എ സീറ്റൊഴിവ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ 2022-23 അധ്യയനവര്‍ഷത്തെ എം.സി.എ പ്രവേശനം നവംബര്‍ 7 ന് വൈകീട്ട് 3 വരെ നീട്ടിയിരിക്കുന്നു. മുട്ടില്‍ സി.സി.എസ്.ഐ.ടി കേന്ദ്രത്തിലും സീറ്റൊഴിവുണ്ട്. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം നവംബര്‍ 5 ന് വൈകീട്ട് 4 വരെ ലഭ്യമായിരിക്കും. ഫോണ്‍: 9656913319, 8848537944.
മഴമാപിനി അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബുകളുടെ നേതൃത്വത്തില്‍ കാലാവസ്ഥാ നിരീക്ഷണത്തിനായി മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ശേഖരിക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മഴ അളക്കുന്നതിനുള്ള അളവ് പാത്രമായ 200 ബീക്കര്‍ (500 എം.എല്‍), 200 സ്റ്റാന്റ് (മഴയളവ് പാത്രം സൂക്ഷിക്കുന്നതിന്) എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നിബന്ധനകള്‍, തീയ്യതി, ക്വട്ടേഷന്‍ നോട്ടീസ് എന്നിവ wayanad.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ക്വട്ടേഷന്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, കളക്ട്രേറ്റ്, വയനാട് എന്ന വിലാസത്തില്‍ നവംബര്‍ 8 ന് വൈകീട്ട് 5 നകം ലഭിക്കണം. ഫോണ്‍: 04936 204151.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പഠിക്കാം
ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ഐ.ടി.ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ അനുബന്ധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആദ്യ രണ്ടുമാസം പരിശീലനം കോഴിക്കോട് ഗവ. പോളിടെക്‌നിക്ക് കോളേജിലും തുടര്‍ന്നുള്ള നാല് മാസം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലും പരിശീലനം നടക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രായപരിധി 30 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://bit.ly/marinefitter എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരളയുടെ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9495999710, 9495999787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.