മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത 60 വയസ്സ് കഴിഞ്ഞ പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (ആശാരിമാര്‍ (മരം/കല്ല്/ഇരുമ്പ്), സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരിമാര്‍) പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മറ്റ് ക്ഷേമ പെന്‍ഷനുകള്‍/കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിക്കില്ല. അപേക്ഷ ഫോമും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ഇതേ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും നവംബര്‍ 30 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ അയക്കണം. വിലാസം-മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (ഒന്നാം നില), കോഴിക്കോട്-673020. ഫോണ്‍: 04952377786.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക