ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം.

കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി, +2, ഡിഗ്രി , പി.ജി കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷന്‍ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് വാങ്ങി ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകള്‍ സഹിതം ഒക്ടോ. 31 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ജില്ലാ പട്ടികജാതി വികസന ഓഫീസ്- 04936 20382, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ- 04936 208099, പനമരം- 04935 220074, മാനന്തവാടി- 04935 241644, സുല്‍ത്താന്‍ ബത്തേര- 04936 221644.

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലേക്ക് യുപിഎസ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 ഉച്ചക്ക് 12നകം മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന എയറോക്‌സ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ കംപ്രസീവ് മെയ്ന്റനൻസ് പ്രവർത്തി ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർ.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.എൽ.പി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം നവംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.