കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി കാസർഗോഡ് നിന്നും ആരംഭിച്ച പ്രവാസി മുന്നേറ്റ ജാഥ നാളെ ജില്ലയിൽ എത്തും. രാവിലെ 9 മണിക്ക് കൽപറ്റയിൽ ജാഥയ്ക്ക് സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന പൊതുയോഗം സിപിഐ (എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യും. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ക്യാപ്റ്റനായും, സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് വൈസ് ക്യാപ്റ്റനായും, സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി മാനേജരായുമുള്ള ജാഥ എല്ലാ ജില്ലകളിലെയും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് നവംബർ 14 ന് തിരുവനന്തപുരത്ത് സമാപിക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു.
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook







