ചെന്നലോട്: സാമൂഹിക പ്രതിബദ്ധതയോടെ തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തരിയോട് സാമൂഹികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് എം ശിവാനന്ദന്‍ അദ്ധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്‍റ് ജോര്‍ജ്ജ് മുഖ്യാതിഥിയായി. ഹെഡ് നഴ്സ് ബിന്ദു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസർ ബി അജിത്, വളണ്ടിയര്‍മാരായ ഫാത്തിമ സാനിയ, അളക, സച്ചിദേവ്, അർജ്ജുൻ ശിവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook







