ബത്തേരി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസേസിയേഷൻ മെമ്പർഷിപ്പ് വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയൽ റോയൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ച് കെ.എച്.ആർ എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ആർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.ജില്ലാ സെക്രട്ടറി യു സുബൈർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.കെ ജോണി, സുരേഷ് ബാബു, അമ്പലവയൽ യുണിറ്റ് അംഗങ്ങളായ ടി.എസ് പ്രമോദ്, കെ. അസ്സി,കെ.ആർ അനിൽകുമാർ, അജിൽ അമ്പലവയൽ എന്നിവർ പ്രസംഗിച്ചു.നവംബർ 7 മുതൽ 14 വരെയാണ് മെമ്പർഷിപ്പ് വാരാഘോഷം നടക്കുന്നത്. ജില്ലയിലെ മുഴുവൻ ഹോട്ടലുകളും റിസോർട്ടുകളും ലോഡ്ജുകളും മെമ്പർഷിപ്പ് വാരാഘോഷത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







