കൽപ്പറ്റ : പ്രളയകാലത്ത് ആദ്യമായി കൽപ്പറ്റ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ച വേളയിൽ വിദ്യാലയം നൽകിയ നിവേദനത്തിന്റെ ആവശ്യപ്രകാരം വാഗ്ദാനം ചെയ്ത സ്കൂൾ ബസ് യാത്രക്ക് തയ്യാറായി. കൽപ്പറ്റയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് ഇതൊരു പരിഹാരമാകും. കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി.സിദ്ദീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ സാരഥി എം എൽ എ യായി മാറിയത് കുട്ടികൾക്ക് ആവേശം ഏകി. ഭാരത് ജോഡ യാത്രയിലായിരുന്ന എം.പിയുടെ ആശംസ കുട്ടികൾക്ക് എം.എൽ എ അറിയിച്ചു. രാഹുൽഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2105000 രൂപ ചെലവഴിച്ചാണ് വാഹനം അനുവദിച്ചത്. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയം തൊടി അധ്യക്ഷത വഹിച്ചു. നഗരസഭ വൈ.ചെയർപേഴ്സൺ അജിത കെ .എ, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ അഡ്വ. ഐസക്ക് ടി.ജെ, ജൈന ജോയി, അഡ്വ .എ പി മുസ്തഫ, സി.കെ ശിവരാമൻ, സരോജനി ഓടമ്പം , വാർഡ് കൗൺസിലർ എം.കെ ഷിബു , പി.ടി.എ പ്രസിഡണ്ടും കൗൺസിലറുമായ എം.ബി.ബാബു, വിനോദ് , രാഹുൽ ഗാന്ധി എം പി യുടെ പി എ കെ ആർ രതീഷ്കുമാർ ,പ്രിൻസിപ്പാൾ സജീവൻ പി.ടി, ഹെഡ് മാസ്റ്റർ പവിത്രൻ എം , പ്രിൻസിപ്പാൾ സിന്ധു .ജി.കെ, എസ് എം സി ചെയർമാൻ പ്രതീഷ് കെ , രാജേന്ദ്രൻ .കെ .കെ ., ഗിരീഷ് കൽപ്പറ്റ , റസാക്ക് കൽപ്പറ്റ , സ്റ്റാഫ് സെക്രട്ടറി വനജ. ജി ,സ്കൂൾ ലീഡർ ഗായത്രി ഉമേഷ്, ചെയർമാൻ ആദിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ







