കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ പ്രവീണ്‍ കുമാറിനെ 208 വോട്ടിന് പരാജയപ്പെടുത്തി മുസ്ലിംലീഗിലെ റഷീദ് കമ്മിച്ചാല്‍ വാര്‍ഡ് പിടിച്ചെടുത്തു.1258 വോട്ടില്‍ 1052 വോട്ടുകള്‍ പോള്‍ ചെയ്തു.റഷീദ് കമ്മിച്ചാല്‍ മുസ്ലിം ലീഗ് (611),പ്രവീണ്‍ കുമാര്‍ സി.പി.ഐ (എം) (403),രമ വിജയന്‍ ബി.ജെ.പി (31),റഷീദ് സ്വതന്ത്രന്‍ ( 7 )എന്നിങ്ങനെയാണ് കക്ഷിനില.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ