ഇന്നുമുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നുമുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലക്കൊള്ളുന്ന ന്യൂനമര്‍ദ്ദം ഇന്ന് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബര്‍ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നവംബര്‍ 12 , 13 തീയതികളില്‍ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നി പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഇടുക്കിയില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും

മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ്

കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ്‌ വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്‌ പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം

ക്ഷീണം കൊണ്ട് തളര്‍ന്നു, പക്ഷേ ഉറക്കം വരുന്നില്ല! നാലു ശീലങ്ങള്‍ ഒഴിവാക്കാം

ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങള്‍ നമ്മുടെ ഉറക്കമെങ്ങനെ ഇല്ലാതാക്കുമെന്ന വിശദീകരിക്കുകയാണ് ന്യൂറോ സര്‍ജനായ ഡോ പ്രശാന്ത് കട്ടക്കോള്‍. ശരീരം ആകെ ക്ഷീണിച്ച് അവശനിലയിലാണ്, എന്നാല്‍ ഉറക്കം വരുന്നേയില്ല എന്നത് എത്രമാത്രം കഷ്ടമാണെന്ന് ആലോചിച്ച് നോക്കൂ.

കരളിൻ്റെ ‘കരളാ’കുമോ മൈലാഞ്ചി? ലിവർ ഫൈബ്രോസിസിനെ പ്രതിരോധിക്കാം! എലികളിൽ നടത്തിയ പഠനം വിജയം

നൂറ്റാണ്ടുകളായി മുടിക്കും തുണികൾക്കുമുൾപ്പെടെ നിറം നൽകാനും കൈകളില്‍ പല മോഡലുകളിൽ സുന്ദരമായ ചിത്രങ്ങൾ വരയ്ക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന മൈലാഞ്ചിയെ കുറിച്ചൊരു വമ്പൻ കണ്ടെത്തലാണ് ജപ്പാനിലെ ഗവേഷകർ നടത്തിയിരിക്കുന്നത്. ഹെന്ന അഥവാ മൈലാഞ്ചിയിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന ലോസോനിയ

കേരളത്തിൽ തിരിച്ചെത്തിയ മമ്മൂട്ടി, ഒപ്പം മോഹൻലാലും കമൽഹാസനും എത്തും; നാളെയാണ് ആ കാത്തിക്കുന്ന പ്രഖ്യാപനം, അതിദാരിദ്ര്യമുക്ത കേരളം

അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിയുകയാണ്. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്‍റെ പ്രഖ്യാപനം നാളെ

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം; ‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’യുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി നടപ്പിലാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.