ലഹരിക്കെതിരെ അധ്യാപകർ ജാഗ്രത പാലിക്കണം:കെ.എ.ടി.എഫ് വനിത സംഗമം

കൽപ്പറ്റ : വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപക സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി മുട്ടിൽ ഡബ്ലിയു. എം. ഒ. എച്ച്.ആർ.ഡി സെന്ററിൽ സംഘടിപ്പിച്ച വനിതാ സംഗമം ആവശ്യപ്പെട്ടു.

കുടുംബ-സാമൂഹിക സംവിധാനങ്ങളെ തകർത്ത് വിദ്യാർത്ഥികളെ ക്രിമിനലുകളും, മാനസിക രോഗികകളുമാക്കുന്ന ലഹരി മാഫിയകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം വിപത്തുകളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ കൃത്യമായ ജീവിത ലക്ഷ്യബോധം നൽകാൻ രക്ഷിതാക്കളും, അധ്യാപകരും, സമൂഹവും ഒരുമിച്ചുള്ള ഇടപെടൽ ഉണ്ടാവണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹ്മദ് ഹാജി അഭ്യർത്ഥിച്ചു.

ഇത്തരം വിപത്തുകളെ മന:ശാസ്ത്രപരമായി അകറ്റി നിർത്താൻ സാഹയകമാകുന്ന വിധമാകണം പുതിയ പാഠ്യപദ്ധതി ആവിഷ്ക്കരിക്കേണ്ടതന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ ആവശ്യപ്പെട്ടു.

കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി
നൗഷാദ് കോപ്പിലാൻ,
വനിത വിംഗ് മലപ്പുറം ജില്ലാ കൺവീനർ
നജ്മുന്നിസ. കെ എന്നിവർ വിഷയാവതരണം നടത്തി.

സംഗമത്തിൽ ഷാഹിദ. പി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ, ട്രഷറർ ശിഹാബ് മാളിയേക്കൽ, അബ്ദുൽ ബാരി . അബ്ദുൽ ജലീൽ, അബ്ദുൽ ഹമീദ്, നബീൽ, രഹന, നൗഫിദ, ഹയറുന്നിസ എന്നിവർ സംസാരിച്ചു.

നസ്രീൻ തയ്യുള്ളതിൽ സ്വാഗതവും ജമീല ടി. നന്ദിയും പറഞ്ഞു.
അടിക്കുറിപ്പ്:
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) വനിതാ സംഗമം കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.