മുതിരേരിയില്‍ 49 പേര്‍ക്ക് കോവിഡ്

മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 49 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയെ തുടര്‍ന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പ്രദേശത്തെ ഒരു കച്ചവടക്കാരന് രോഗബാധയുണ്ടായ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ കഴിയുന്നവരുടെ 150 ഓളം പേരുടെ സ്രവം പരിശോധിച്ചതിലാണ് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ 49 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ തവിഞ്ഞാല്‍ പഞ്ചായത്തിലെ 11 ,12 വാര്‍ഡുകളില്‍ പൊതുജനം ജാഗ്രത പാലിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ നിലവില്‍ സ്വയം നീരീക്ഷണത്തില്‍ കഴിഞ്ഞ് വന്നവരായതിനാല്‍ അമിതാശങ്കക്കിടയില്ലെന്നും സൂചനയുണ്ട്.

പ്രദേശത്തെ പലചരക്ക് കടയുടമയുടെ മകനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കടയുമായി പ്രദേശത്തെ ധാരളം ആളുകള്‍ സമ്പര്‍ക്കമുണ്ടായിരുന്നു. .തുടര്‍ന്ന് ഉടമയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രദേശത്തെ ആളുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച കൂടുതല്‍ പേര്‍ക്കും രോഗ ലക്ഷണങ്ങളില്ല എന്നതും അല്‍പ്പം ആശങ്കയ്ക്ക് ഇട നല്‍കുന്നുണ്ട്. ഇന്ന് പരിശോധന ഉണ്ടായിരിക്കില്ല. നാളെ മറ്റുള്ളവരുടെ സ്രവ പരിശോധന നടത്തും. ആദ്യ ഘട്ടത്തില്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയവരും ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ പോസിറ്റീവ് ആയിട്ടുണ്ട്. നിലവില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 1107 പേരാണ് ചികില്‍സയിലുള്ളത്

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.