പടിഞ്ഞാറത്തറ പ്രസര ലൈബ്രറി ആർട്ട് & സ്പോർട്സ് ക്ലബ്ബിൽ ബാലവേദി കുട്ടികൾക്കായി പ്രത്യേകം വായനശാല ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ എഴുത്തുകാരൻ രാജീവൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. കൗൺസിൽ അംഗം എം.ദിവാകരൻ മാസ്റ്റർ, കെ.സി.ജോസഫ് മാസ്റ്റർ,നിതാ രാജ്, ബേബി പി.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ക്ലബ്ബ് പ്രസിഡണ്ട് പി.സി. സനൽ മാസ്റ്റർ ആധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.ചെറിയാൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. എഴുത്തുകാരി രഞ്ജിനി ഷമേജ് നന്ദി പറഞ്ഞു. ഗ്രേസി ടീച്ചർ, ജോൺസൺ എം.വി.ജോർജ് എൻ.ജെ, സംഗീത ഷിബു എന്നിവർ നേതൃത്വം നൽകി.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: