പുതുശ്ശേരിക്കടവ് : വിവേകോദയം എൽ.പി സ്കൂൾ പുതുശ്ശേരിയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ ജല സംരക്ഷണം, ശുദ്ധജല ലഭ്യത ഉറപ്പു വരുത്തൽ എന്നീ വിഷയത്തെക്കുറിച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ജൽ ജീവൻ മിഷൻ പഞ്ചായത്ത് തല കോർഡിനേറ്റർ ഷില്ലി ജോസഫിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും, ജലശ്രീ ക്ലബ്ബ് രൂപീകരണവും നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് രശ്മി ആർ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജല സംരക്ഷണത്തെക്കുറിച്ചും, ജല സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിശദീകരണം അധ്യാപകരായ അനൂപ് പി.സി,ഷിനി ആർ എന്നിവർ നടത്തി.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.