കാട്ടിക്കുളത്ത് വെച്ച് നവംബർ 14 മുതൽ 17 വരെ നടക്കുന്ന
മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ റൂം തുറന്നു.
പി.ടി എ പ്രസിഡൻ്റ് മണി രാജ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ഗണേഷ് എം.എം, ബി.പി.സി അനൂപ് കുമാർ. കെ, പ്രോഗ്രാം കൺവീനർ എ.അജയകുമാർ, ബീന വർഗ്ഗീസ്, പബ്ലിസിറ്റി കൺവീനർമാരായ യൂനുസ്.ഇ, സുബൈർ ഗദ്ദാഫി, മീഡിയ റൂം കോഡിനേറ്റർ ഷിഹാബ്.കെ എന്നിവർ സംസാരിച്ചു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്
								
															
															
															
															






