മാനന്തവാടി: കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറ്റിയഞ്ച് സ്കൂളുകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകളാണ് കലോത്സത്തിൽ മത്സരിക്കുന്നത്.നാല് ദിവസം പതിനഞ്ച് വേദികളിലായി നടക്കുന്ന കലോത്സവം വ്യാഴാഴ്ച സമാപിക്കും. കലോത്സവത്തിൻ്റെ ഭക്ഷണ കമ്മിറ്റി മാനന്തവാടി മുൻസിപ്പാലിറ്റിയിലെയും ഏഴ് പഞ്ചായത്തിലെയും വിദ്യാർത്ഥികളുടെ വീടുകളിൽ നിന്ന് സംഭരിച്ച തേങ്ങയും ഉള്ളിയും സ്കൂൾ കലോത്സവത്തെ ജനകീയ കലോത്സവമാക്കി മാറ്റുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.കെ.ജയഭാരതി, രാധാകൃഷ്ണൻ കെ.ചെയർമാൻ വികസനകാര്യം, ഹരീന്ദ്രൻ ചെയർമാൻ വിദ്യാഭ്യാസം എ.ഇ.ഒ.ഗണേഷ് എം.എം, അനൂപ് കുമാർ. കെ, മണി രാജ് ഒ.കെ.ഫാദർ ജോൺ, ഹെഡ്മിസ്ട്രസ്സ് ബീന വർഗ്ഗീസ്,ജോസഫ് ടി.സി, സുബൈർ ഗദ്ദാഫി, സോണി റോബിൻ എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org