സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന്‍ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന്‍ (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന്‍ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന്‍ (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹന്‍ (69), മൊയിലോത്തറ സ്വദേശി ഗോപാലന്‍ (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണന്‍ (84) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂര്‍ 377, കണ്ണൂര്‍ 261, ആലപ്പുഴ 306, പത്തനംതിട്ട 181, പാലക്കാട് 164, കാസര്‍ഗോഡ് 218, കോട്ടയം 229, *വയനാട് 126,* ഇടുക്കി 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂര്‍ 11 വീതം, പത്തനംതിട്ട, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂര്‍ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, *വയനാട് 129* , കണ്ണൂര്‍ 387, കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.