കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണം, യഥാസമയത്ത് വിട്ട് നല്‍കണം: സുപ്രീംകോടതി.

ദില്ലി: നിരവധി വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നത്. പ്രത്യേകിച്ച് കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല. കേരളത്തിലെ ഏതാണ്ടെല്ലാ പൊലീസ്, എക്സൈസ് സ്റ്റേഷന്‍ പരിസരവും വാഹനങ്ങളുടെ ശവപ്പറമ്പ് കൂടിയാണ്.

കെട്ടികിടന്ന് നശിച്ച് പോയ വാഹനങ്ങൾ പിന്നീട് കള്ളന്മാർ കൊണ്ട് പോയ സംഭവങ്ങളും നടന്നിട്ടുണ്ട്. ഏതായാലും കേരളത്തിൽ മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ലഹരി കേസിൽ പിടികൂടിയ സ്വിഫറ്റ് കാറാണ് സുപ്രീം കോടതിയുടെ ചില നീരീക്ഷണങ്ങൾക്ക് കാരണം. ഈ വർഷം ജനുവരിയിലാണ് കാറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയിൽ നിന്ന് പൊലീസ് ലഹരി വസ്തു പിടികൂടുന്നത്. വാഹനത്തിൽ നിന്ന് ലഹരി കൈവശം വച്ചയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിവ് പോലെ വാഹനവും പൊലീസ് കസ്റ്റഡിയിലായി.

എന്നാൽ, കേസിന്‍റെ നടപടി ക്രമങ്ങൾ കഴിഞ്ഞിട്ടും വാഹന തിരികെ കിട്ടിയില്ലെന്നും അതിനാൽ എത്രയും വേഗം കാർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് വാഹനത്തിന്‍റെ ഉടമയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ വിചാരണ കോടതിയെയും ഹൈക്കോടതിയെയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും അനൂകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഏതായാലും ഹർജിക്കാരിയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ, അഭയ് എസ് ഓകാ എന്നിവരടങ്ങിയ ബെഞ്ച് വാഹനം എത്രയും വേഗം വിട്ടുനൽകാൻ നിർദ്ദേശം നൽകി.

കൂടാതെ നടപടിക്രമങ്ങൾ തീരുന്ന കേസുകളിൽ ഉചിതമായ സമയത്ത് വാഹനം വിട്ടുനൽകണമെന്നും വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവോടെ ലഹരിക്കേസിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതികൾക്ക് ഇല്ലെന്ന് 2019 -ലെ കേരള ഹൈക്കോടതി ഉത്തരവ് ഇതോടെ റദ്ദാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകരായ മനോജ് ജോർജ്ജ്, പ്രശാന്ത് കുളമ്പിൽ, ജൂനൈസ് പടലത്ത് എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കർ, ആലിം അൻവർ എന്നിവർ ഹാജരായി.

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

സൗജന്യ തൊഴിൽ പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല

ഇ-ലേലം

വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ, ബിൽറ്റ്, വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് 30ന് നടത്തുന്നു. http://www.mstcecommerce.comൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.