ദുരന്ത പ്രതിരോധ കെട്ടിട നിര്‍മ്മാണം; പരിശീലനം സംഘടിപ്പിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ബത്തേരിയില്‍ പരിശീലനം സംഘടിപ്പിച്ചു. ബത്തേരി ജൂബിലി ഹോട്ടലില്‍ നടത്തിയ പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിനങ്ങള്‍ മനസ്സിലാക്കിയുള്ള ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ അനുസരിച്ചുമുള്ള കെട്ടിട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കലുമാണ് പരിശീലനത്തിന്റ ലക്ഷ്യം. പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തിലെ കാലികമായ മാറ്റങ്ങള്‍, പുതിയ ടെക്‌നോളജികള്‍ എന്നിവയും പരിശീലനത്തില്‍ പരിചയപ്പെടുത്തി.
ഡി.ഇ.ഒ.സി ചാര്‍ജ്ജ് ഓഫീസര്‍ ഷാജി മാത്യു പദ്ധതി വിശദീകരിച്ചു. ”വയനാടിന്റ പ്രത്യേകതകള്‍” എന്ന വിഷയത്തില്‍ എച്ച്.യു.എം.എ സെന്റര്‍ ഫോര്‍ എക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ വിഷ്ണുദാസ് ക്ലാസെടുത്തു. പ്രതിരോധ ശേഷിയുള്ള കെട്ടിടനിര്‍മ്മാണത്തിലെ മാതൃകകളെക്കുറിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫാക്കല്‍റ്റിമാരായ ഡോ. കെ. ചിത്ര, ഡോ. ഷൈനി അനില്‍കുമാറും ”നിര്‍മ്മാണത്തെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങള്‍” എന്ന വിഷയത്തില്‍ റിട്ട. ഡിസ്ട്രിക്ട് സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു ദാസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങളെക്കുറിച്ച് ഡി.എം കണ്‍സല്‍ട്ടന്റ് ഡോ. കരുണാകരന്‍ അഖില്‍ ദേവും ക്ലാസെടുത്തു.
ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, ഡി.എം ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് എന്നിവര്‍ സംസാരിച്ചു. എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റ്, കോണ്‍ട്രാക്ടര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടേക്കും, കേരളത്തിൽ ഈ ആഴ്ച 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ

അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപം, പരിപാടിയിൽ എടാ വിജയാ എന്നാണ് വിളിച്ചത്’; രാഹുലിനെതിരെ ശിവൻകുട്ടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യത്തിലുറച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ

കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ രാഹുലിനെതിരെ മൂന്നാംഘട്ട നടപടിയുണ്ടാകും: കെ മുരളീധരൻ

ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടിയാണ്. കൂടുതല്‍ പരാതികളും

സ്വർണ വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 80 രൂപ താഴ്ന്ന് 74,440 രൂപയുമായി.ശനിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നതിനു

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *