ഗോത്ര മേഖലയിലെ പ്രശ്‌നപരിഹാരം മുന്തിയ പരിഗണന നല്‍കണം -നിയമസഭാ സമിതി

ജില്ലയിലെ ഗോത്ര വിഭാഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായ നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി തെളിവെടുപ്പിലാണ് ആദിവാസി മേഖലയിലെ പരാതികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, കടകംപ്പളളി സുരേന്ദ്രന്‍, എ. രാജ, എ.പി അനില്‍കുമാര്‍, പി.വി ശ്രീനിജന്‍ എന്നിവര്‍ സമിതിക്ക് ലഭിച്ച 30 പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം, പട്ടയം അനുവദിക്കല്‍, വനാതിര്‍ത്തിയിലുളള ജനവാസകേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണം, ചികിത്സ ധനസഹായം, ഭവന അപേക്ഷ, ഭൂമിക്കായുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ പരാതികള്‍ സമിതി പരിഗണിച്ചു. ചീങ്ങേരി പ്ലാന്റേഷന്‍, വയല്‍ക്കര ഭൂമിപ്രശ്നം, കരാപ്പുഴ ജലസേചനം പദ്ധതി, പ്രിയദര്‍ശിനി എസ്റ്റേറ്റ്, സുഗന്ധഗിരി ഭൂമിപ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് വന്ന പരാതികളും സമിതി ചര്‍ച്ച ചെയ്തു. പരാതികളുമായി ബന്ധപ്പെട്ട വകുപ്പുകളോടും ഉദ്യോഗസ്ഥരോടും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നടപടികള്‍ വേഗത്തിലാക്കാനും സമിതി നിര്‍ദേശിച്ചു. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച പരാതികളില്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ശേഖരിക്കാനും ഇത്തരം വിഷയങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണ നല്‍കാനും നിയമസഭ സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, പി. അഖില്‍, നിയമസഭാ സെക്ഷന്‍ ഓഫീസര്‍ പി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പിന് ശേഷം നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി അംഗങ്ങള്‍ കണിയാമ്പറ്റ എം.ആര്‍.എസ് സ്‌കൂള്‍ സന്ദര്‍ശിച്ചു. കലാ-കായിക മേളയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കല്‍പ്പറ്റ അമൃദ്, ഗോത്ര പൈതൃകഗ്രാമം എന്‍ ഊര്, മീനങ്ങാടി എ.ബി.സി.ഡി ക്യാമ്പ് എന്നിവടങ്ങളിലും നിയമസഭാ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.