തേറ്റമല : തേറ്റമല ഗവ.ഹൈസ്കൂളിലെ ദുരന്ത നിവാരണ ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ ജയിംസ് പി.സി. ക്ലാസിന് നേതൃത്വം നൽകി. ദുരന്തങ്ങളെ മനോധൈര്യത്തോടെ നേരിടാനും വിവിധ ഉപകരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഫയർ ഓഫീസറിയ നാരായണൻ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ പുതിയെടുത്ത് , ഡി എം ക്ലബ്ബ് ചാർജ് ഓഫീസർ സന്തോഷ് വി.എം, അധ്യാപകരായ വിനോദ് കുമാർ, ഷമീർ ടി, ഷാന്റി എം.സി, കൗൺസിലർ റിൻസി തുടങ്ങിയവർ പങ്കെടുത്തു.

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി
മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.