തോണിച്ചാല്‍ പാലമുക്ക് റോഡില്‍ വെച്ച് ഓട്ടോ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. നെല്ലിയമ്പം കായക്കുന്ന് കരിമ്പനക്കല്‍ മുഹമ്മദിന്റെ ഭാര്യ ഉമൈമ (36) യാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.
ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് മുഹമ്മദിന് നിസാര പരിക്കേറ്റു.
അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഉമൈമയെ ഉടനെ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും