ലോൺ ആപ്പുകളെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി എസ്ബിഐ

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്ന് എസ്ബിഐ പറയുന്നു. ഒപ്പം ഉപഭോക്താക്കളുടെ വിവരങ്ങൾ ബാങ്ക് അല്ലെങ്കിൽ ഫിനാൻഷ്യൽ കമ്പനിയായി കാണിക്കുന്ന കമ്പനികൾക്ക് നൽകാതിരിക്കുക എന്നും എസ്ബിഐ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ എല്ലാം തന്നെ https://cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുക എന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു.

എസ്ബിഐയുടെ 6 സുരക്ഷാ മാർഗങ്ങൾ ഇവയാണ്

1) ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഏതൊരു ആപ്പിന്റെയും ആധികാരികത പരിശോധിക്കുക.

2) സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

3) നിങ്ങളുടെ ഡാറ്റ മോഷ്ടിച്ചേക്കാവുന്ന അനധികൃത ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

4) നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെടാതെ സുരക്ഷിതമാക്കാൻ വേണ്ടി, ആപ്പുകൾക്കുള്ള അനുമതികൾ ശ്രദ്ധിച്ച് നൽകുക.

5) സംശയാസ്പദമായ പണമിടപാട് ആപ്പുകൾ കണ്ടാൽ ലോക്കൽ പോലീസ് അധികാരികളെ അറിയിക്കുക.

6) നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും http://bank.sbi സന്ദർശിക്കുക.

ബാങ്കുകൾക്കും ആർബിഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കും നിയമാനുസൃത വായ്പകൾ വാഗ്ദാനം ചെയ്യാവുന്നതാണ്.മാത്രമല്ല, ഉപഭോക്താക്കൾ ഒരിക്കലും നിങ്ങളുടെ കെവൈസി ഡോക്യുമെന്റുകളുടെ പകർപ്പുകൾ അറിയാത്ത വ്യക്തികളുമായും സ്ഥിരീകരിക്കാത്ത/അനധികൃത ആപ്പുകളുമായും പങ്കിടരുത് കൂടാതെ അത്തരം സംഭവങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികളെ അറിയിക്കുകയും വേണം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.