പ്രതിഫലം 3400 കോടി രൂപ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പ‍ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം റോണോയ്‌ക്ക് 400 മില്യണ്‍ യൂറോയാകും ആകെ പ്രതിഫലം എന്ന് പറയുന്നു.

വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം.

യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരം ക്ലബില്‍ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്ലബ് വിടാന്‍ സിആർ7 നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല.

എന്നാല്‍ സീസണിലെ ഏറെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ റോണോ വ്യക്തമാക്കിയത്.

അഭിമുഖം

വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ- സോഷ്യൽ സയൻസ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 10/11/2025 ന് തിങ്കളാഴ്ച്ച സ്ക്കൂൾ ഓഫിസിൽ വെച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച 11.00 AM മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.