വമ്പൻ തോൽവിയ്‌ക്ക് പിന്നാലെ ടീം ഇന്ത്യയെ ഞെട്ടിച്ച് തീരുമാനവുമായി ഐസിസി; കുറഞ്ഞ ഓവർ റേ‌റ്റിന്റെ പേരിൽ വലിയ പിഴശിക്ഷ

ധാക്ക: കരുത്തന്മാരായ ടീം ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ഹോം ഗ്രൗണ്ടിൽ ഏകദിന മത്സരത്തിൽ ബംഗ്ളാദേശ് ബാറ്റർമാർ തോൽപിച്ച് നാണംകെടുത്തിയത്. പത്താം വിക്ക‌റ്റിൽ മെഹന്തി ഹസനും മുസ്‌തഫിസുർ റഹ്‌മാനുമാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്. ഒപ്പം ക്യാച്ച് നഷ്‌ടപ്പെടുത്തിയ കെ.എൽ രാഹുലും വിജയത്തെ അകറ്റി. നാണംകെട്ട ഈ തോൽവിയോടെ ഇന്ത്യയുടെ ടീം സെലക്ഷനെയും രോഹിത് ശർമ്മയുടെ മോശം ക്യാപ്‌റ്റൻസിയെയും വിമർശിച്ച് രാജ്യത്തെ ആരാധകരും രംഗത്തെത്തി. ഇതിന് പിന്നാലെ ഇപ്പോൾ ടീം ഇന്ത്യയ്‌ക്ക് അടുത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഐസിസി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീം ഇന്ത്യയ്‌ക്ക് മാച്ച് ഫീസിന്റെ 80 ശതമാനം അടയ്‌ക്കാനാണ് ഐസിസി നിർദ്ദേശം. നാല് ഓവറിന്റെ കുറവാണ് നിശ്ചിത സമയത്തിനകം ഇന്ത്യയ്‌ക്ക് കഴിഞ്ഞ മത്സരത്തിലുണ്ടായത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റ്‌ചെയ്‌ത ഇന്ത്യ 186 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റ്‌ചെയ്‌ത ബംഗ്ലാദേശ് ബാറ്റിംഗ്‌നിരയും തകർന്നടിഞ്ഞെങ്കിലും അവസാന വിക്ക‌റ്റ് കൂട്ടുകെട്ടിൽ മെഹന്തി ഹസനും മുസ്‌തഫിസുർ റഹ്‌മാനും 51 റൺസ് കൂട്ടിച്ചേർത്ത് ബംഗ്ളാദേശിനെ അവിശ്വസനീയ വിജയത്തിലേക്ക് എത്തിച്ചു.

ഉമ്മൻചാണ്ടി ജനമനസ്സുകൾ കീഴടക്കിയ നേതാവ്: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ഉമ്മൻചാണ്ടി കേരളീയ ജനതയുടെ മനസ്സുകൾ കീഴടക്കിയ ജനകീയനായ നേതാവായിരുന്നുവെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ്.പി.തോമസ് പറഞ്ഞു. ജീവനക്കാരുടെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ (ജൂലൈ 19) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ

യുപി സ്കൂൾ ടീച്ചർ അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റ​ഗറി നമ്പർ 707/2023) തസ്തികയുടെ അഭിമുഖം ജൂലൈ 22, 23, 25 തിയ്യതികളിലായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വയനാട് ജില്ല ഓഫീസിൽ

സ്പോട്ട് അഡ്മിഷൻ

മീനങ്ങാടി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 22 മുതൽ ജൂലൈ 26 വരെ. ഫോൺ: 8547020190, 9745387360

ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും

കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.