QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ഇക്കാര്യം അറിഞ്ഞിരിക്കണം; ഫെയ്സ് ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഫെയ്സ് ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞിരിക്കുകയാണ്. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് കേരള പൊലീസ് പോസ്റ്റിലൂടെ പറയുന്നു.

ഇമെയിലുകളിലെ, SMS ലെ സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. QR കോഡ് സ്കാനർ APP- സെറ്റിംഗ് സിൽ “open URLS automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യണം. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം. QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക.

ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കുമെന്നും കേരള പൊലീസ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ

ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ എം.എ ഹിസ്റ്ററി, എം. കോം കോഴ്സുകളിൽ എസ്.സി വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 10ന് രാവിലെ 11ന്

ആവേശത്തേരേറി കോട്ടവയലിന്റെ ഓണാഘോഷം

കല്‍പ്പറ്റ: കോട്ടവയല്‍ അനശ്വര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി. ‘ഓണാവേശം’ എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും നാടൊന്നടങ്കം അണിനിരന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ജൈവവൈവിധ്യ കോൺഗ്രസ്; അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത്  ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം

അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്

പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.