ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ വയനാട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി വിവി ബേബി അമ്പലവയൽ പ്രമോട്ടർ അൽഫോൻസക്ക് നൽകി നിർവഹിച്ചു.യൂണിയൻ പ്രസിഡണ്ട് പൂർണിമ വൈത്തിരി അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂണിയൻ സെക്രട്ടറി നൗഫൽ തെങ്ങുംമുണ്ട സ്വാഗതവും അരുൺ ഒ.നന്ദിയും പറഞ്ഞു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658