വനിതാ ശിശു വികസന വകുപ്പ്,
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഓ ആർ സി പദ്ധതി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂമല സെന്റ് റോസ്സല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ കുട്ടികളോടൊപ്പം ജില്ലാ കളക്ടർ സംവാദ പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളുമായി ജില്ലാ കളക്ടർ എ. ഗീത ദ്വിഭാഷിയുടെ സഹായത്തോടെ സംവദിച്ചു. തുടർന്ന് ശിവ പ്രസാദ് എന്ന വിദ്യാർഥി വരച്ച കലക്ടറുടെ ചിത്രം കൈമാറി.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലാ മേളയിൽ ഒന്നാം സ്ഥാനം നേടിയ പരിപാടികളും കലക്ടറുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ ജെ ഡോളി അധ്യക്ഷയായി.
ഓ ആർ സി സൈക്കോജിസ്റ്റ് ഹരിത പോൾ, ഡെപ്യൂട്ടി കളക്‌ടർ കെ ദേവകി, പി. ടി. എ പ്രസിഡന്റ് ഇ. കെ ശശിധരൻ, സാന്ദ്ര സിറിയക് തുടങ്ങിയവർ സംസാരിച്ചു

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍
ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ