ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നടത്തിയ പലഹാരമേള BRC വൈത്തിരി കോർഡിനേറ്റർ ഷിബു എ.കെ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷിബു എം.കെ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീജ സുനിൽ ആശംസകൾ നേർന്നു. അധ്യാപകരായ സജി ആന്റോ , ലിനി ജോർജ് എന്നിവർ നേതൃത്വം നൽകി.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.