35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴഞ്ചന അംഗൻവാടിക്ക് റോഡ്

വെള്ളമുണ്ട: മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ
വെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞു.വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും മർകസ് ലോ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളും പ്രദേശവാസികളും ഒരുമിച്ചു ചേർന്നാണ് ശ്രമദാനത്തിലൂടെ റോഡ് വെട്ടിയിരിക്കുന്നത്.

1987 ൽ സ്ഥാപിതമായ
അംഗൻവാടിയിലേക്കു സുഗമമായൊരു
നടപ്പാത പോലുമില്ലാതെ
മുളിയിലും ചെളിയിലും ചവിട്ടി പ്രയാസപ്പെടുകയായിരുന്നു അംഗൻവാടി പഠിതാക്കൾ.

പല സമയങ്ങളിലും റോഡിന് വേണ്ടി ശ്രമങ്ങളുണ്ടായപ്പോഴും പല കാരണങ്ങളാൽ വിഫലമായി

അഭ്യുദയകാംക്ഷികളുടെ
സഹായ സഹകരണത്തോടെ
ശ്രമദാനത്തിലൂടെയുള്ള
റോഡ് നിർമ്മാണ ദിനം ആഘോഷമായാണ് പ്രദേശവാസികളും അംഗൻവാടി പ്രവർത്തകരും ഏറ്റെടുത്തത്.

റോഡ്‌ നിർമ്മാണോദ്ഘാടനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മാസ്റ്റർ നിർവഹിച്ചു.
ലോ കോളേജ് വൈസ് പ്രിൻസിപ്പാളും മര്‍കസ് ലോ കോളേജ് ജോയന്റ് ഡയരക്ടറുമായ അഡ്വ.സി. അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ,
വെള്ളമുണ്ട പോലീസ് സബ് ഇൻസ്‌പെക്ടർ കെ.എ ഷറഫുദ്ദീൻ,അഡ്വ.ജൈനിഷ,
കീർത്തന വി,ആഖിൽ മുഹമ്മദ് എൻ.സി,കെ.പി.സാജിറ തുടങ്ങിയവർ സംസാരിച്ചു.

റോഡ് നിർമ്മാണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സ്ഥലം സൗജന്യമായി വിട്ടുനൽകിയ കുടുംബാംഗങ്ങളായ കൊച്ച അന്ത്രു ഹാജിയെയും ആലാൻ മോയി ഹാജിയേയും പൊന്നാടയണിയിച്ചും ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രം നൽകിയും ആദരിച്ചു.

അംഗൻവാടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മികച്ച സംഘാടനം നടത്തുന്ന പഴഞ്ചന അംഗൻവാടി ടീച്ചർ കെ.പി സാജിറയേയും ചടങ്ങിൽ ആദരിച്ചു.

കുട്ടികാലത്ത് അക്ഷരം പഠിക്കുകയും
ഉപ്പ് മാവ് കഴിക്കുകയും ചെയ്ത അംഗൻവടിയിലേക്ക്
മൂന്നര പതിറ്റാണ്ടിന് ശേഷം
റോഡ് വരുന്നു എന്നത്
വ്യക്തിപരമായ സന്തോഷം കൂടിയാണെന്ന് റോഡ്‌ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ സംഘാടകൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു .

മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജ് അക്കാഡമിക് പ്രവർത്തനങ്ങൾക്ക് പുറമെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അത്തരത്തിലുള്ളൊരു വിദ്യാർത്ഥികളുടെ ദൗത്യമായിരുന്നു അംഗൻവാടി റോഡ് നിർമ്മാണ ശ്രമദാനവും.
ത്രിവത്സര എൽ.എൽ.ബിക്ക് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർത്ഥികളായ 48 പേരാണ് ശ്രമദാനത്തിൽ പങ്കാളികളായത്.

മാനവിക വിഷയങ്ങളിലേയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചുക്കൊണ്ട് നിയമപഠന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ നിയമ പഠന ഗവേഷണ കേന്ദ്രം ആരംഭിച്ച് മർകസ് ലോ കോളേജ് ഇതിനകം ശ്രദ്ധനേടിയതാണ്.

ഭരണഘടനാ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ഭരണഘടനാ അവബോധം വളര്‍ത്തുന്നതിനും വേണ്ടി ചെയര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സ്റ്റഡീസും മർകസ് ലോ കോളേജിന്റെ പ്രത്യേകതയാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച നിയമ പഠന കേന്ദ്രങ്ങളുമായി സഹകരിച്ച് നിയമ പഠനമേഖലയിലെ പുതിയ ഹ്രസ്വകാല കോഴ്‌സുകള്‍, നിയമ പഠന രംഗത്തെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ചെയറിന്റെ ആഭിമുഖ്യത്തില്‍ മർകസ് ലോ കോളേജ് മുന്നോട്ട് വെക്കുന്നുണ്ട്.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ

ചെങ്കോട്ട സ്‌ഫോടനം; ഉത്തരവാദികളെ വെറുതേവിടില്ലെന്ന് രാജ്‌നാഥ് സിംഗ്

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്നലെ ഡല്‍ഹിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവർക്ക് എന്റെ

എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ പിടിച്ച് കുലുക്കിയ 7 സ്ഫോടനങ്ങൾ

ഡൽഹിയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവംബർ 10ന് വൈകുന്നേരം 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത്

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു

മീഷോയുടെ പേരിൽ വ്യാജ ഓഫർ ലിങ്ക്; തുറക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.