ന്യൂഡല്‍ഹി: ശതകോടികള്‍ വിലയുള്ള 500 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ. എയര്‍ ബസ്, ബോയിങ് കമ്പനികളില്‍ നിന്നുമായിരിക്കും ജെറ്റ് വിമാനങ്ങള്‍ ടാറ്റക്ക് കീഴിലുള്ള എയര്‍ ഇന്ത്യ വാങ്ങുകയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 400 ചെറുകിട ജെറ്റുകളും നൂറിന് മുകളില്‍ വലിയ എയര്‍ബസ് എ 350 എസ്, ബോയിങ് 787 എസ്, 777 എസ് എന്നീ ജെറ്റ് വിമാനങ്ങളുമാകും പുതിയതായി വാങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പന കരാര്‍ അടക്കമുള്ളവ വരും ദിവസങ്ങളില്‍ പരസ്യമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതെ സമയം വാര്‍ത്തയില്‍ എയര്‍ ബസും ബോയിങും പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു. ടാറ്റ ഗ്രൂപ്പും പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ചിട്ടില്ല.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.