നിങ്ങള്‍ സന്ദര്‍ശിച്ച വിനോദസഞ്ചാര കേന്ദ്രത്തിന് ഗുണനിലവാരമില്ലേ? റേറ്റിങ്ങ് രേഖപ്പെടുത്തൂവെന്ന് ടൂറിസംവകുപ്പ്

തിരുവനന്തപുരം:  സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നിരന്തരം പരാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തകാലത്തായി ഉയരാറുണ്ട്. ശ്രദ്ധയില്‍പ്പെടുന്നവയ്ക്ക് പരിഹാരവുമായി ടൂറിസം മന്ത്രി ഇടപെട്ടെന്ന വാര്‍ത്തകളും പിന്നാലെയുണ്ടാകും. ഈ പ്രശ്നത്തിന് പുതിയ പരിഹാരവുമായി ടൂറിസം വകുപ്പ് എത്തിയിരിക്കുന്നു. ഇനി സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഗുണനിലവാരം റേറ്റിങ്ങിലൂടെ രേഖപ്പെടുത്താം. അതിനുള്ള സൗകര്യവുമായി ടൂറിസം വകുപ്പ് മുഖം മിനുക്കി രംഗത്തെത്തി. സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നത് തലസ്ഥാനത്താണ്. ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകമെന്നും ടൂറിസം പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡെസ്റ്റിനേഷന്‍ റേറ്റിംഗ് വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ തുടക്കമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ‘ഡെസ്റ്റിനേഷന്‍ റേറ്റിംഗ്’. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകര്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കീഴിലുള്ള നെയ്യാര്‍ഡാം, കാപ്പില്‍, ശാസ്താംപാറ, വേളി, ശംഖുമുഖം, ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.