മംഗളൂരുവിൽ പെൺസുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിന് ക്രൂരമർദനം

മംഗളൂരു : മംഗളൂരുവിലും പരിസരപ്രദേശത്തും സദാചാര ഗുണ്ടായിസം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് സംഭവങ്ങളാണ് നഗരത്തിൽ ഉണ്ടായത്. ശനിയാഴ്ച ഇതരസമുദായത്തിൽപെട്ട സുഹൃത്തായ യുവതിയോടൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന യുവാവിനെയാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. രാത്രി ഉർവസ്റ്റോർ കൊട്ടാര ചൗക്കയിലാണ് സംഭവം. റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരോടും സംഘടിച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ പേര് ചോദിച്ചു. ഇരുവരും വ്യത്യസ്ത സമുദായത്തിൽ പെട്ടവരാണെന്ന് മനസ്സിലായതോടെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. തങ്ങൾ സുഹൃത്തുക്കളാണെന്നും ഭക്ഷണം കഴിക്കാൻ വന്നതാണെന്നും പറഞ്ഞെങ്കിലും സംഘം യുവാവിനെ ക്രൂരമായി മർദിച്ചു. യുവതിയെ അസഭ്യംവിളിച്ചു. ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തിയ അക്രമികൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അക്രമിസംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുമ്പോഴും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.