തേറ്റമല ഗവ.ഹൈസ്കൂളിലെ പ്രൈസ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയായി മാറി. ഈ അധ്യയന വർഷത്തിൽ നടന്ന സംസ്ഥാന – ജില്ല – ഉപജില്ല – സ്കൂൾ തല മത്സരങ്ങളിൽ വിജയം നേടിയ മുഴുവൻ കുട്ടികൾക്കുമുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രൻ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ വിവിധ രാഷ്ട്രീയ,മത,സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. പ്രശസ്ത ഗായകൻ മഹേഷിന്റെ മികവാർന്ന പ്രകടനം പരിപാടിക്ക് മാറ്റ് കൂട്ടി.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






