ബത്തേരി: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരിയിൽ തുടക്കമായി. ഇന്നും, നാളെയും രണ്ട് ദിനങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന് നിരവധി പെൻഷൻകാർ പങ്കെടുക്കും. ബത്തേരി അദ്ധ്യാപക ഹാൾ കല്യാണി നഗരിയിൽ വെച്ചാണ് സമ്മേളനം. രാവിലെ കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. വൈകുന്നേരം ബത്തേരി ടൗണിൽ ജില്ലാ സമ്മേളനത്തിൻ്റെ വരവറിയിച്ചു കൊണ്ട് വിളംബര ജാഥയും നടക്കും.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






