കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളെ ബാധിക്കുന്ന തരത്തിൽ ബഫർസോൺ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ തലത്തിൽ ഗൗരവമായ ഇടപെടൽ വേണമെന്ന് കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ഇ ഹൈദ്രു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അൻവർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വ്യാപാരി നേതാക്കളായ കെ രഞ്ജിത്ത്, ഉണ്ണി കാമിയോ, മുനീർ നെടുങ്കരണ, കെ ആർ എഫ് എ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, സംഗീത് മീനങ്ങാടി, ലത്തീഫ് മാസ്, നാസർ കമ്പളക്കാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുധീഷ് പടിഞ്ഞാറത്തറ സ്വാഗതവും ഷബീർ ജാസ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ: ഷബീർ ജാസ് (പ്രസിഡൻറ്), സുധീഷ് പടിഞ്ഞാറത്തറ (ജനറൽ സെക്രട്ടറി), ലത്തീഫ് മാസ് (ട്രഷറർ), മുനീർ നെടുങ്കരണ (വർ. പ്രസിഡൻ്റ്), ഷമീം പാറക്കണ്ടി, ഷാജി കരിഷ്മ, നാസർ കമ്പളക്കാട്, ബീരാൻ വടുവഞ്ചാൽ, അൻവർ വിസ്മയ (വൈസ് പ്രസിഡൻ്റ്), ഹംസത് മുട്ടിൽ, സുരേഷ് മേപ്പാടീ, നംഷിദ് പൊഴുതന, ജാഫർ കൽപ്പറ്റ, മേജോ കമ്പളക്കാട്, ഇല്യാസ് (സെക്രട്ടറി)