മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിൽ ഡിസംബർ 23,24,25 തീയതികളിലായി നടക്കുന്ന മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷറിന്‍റെ പ്രകാശനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ വിനയൻ നിർവഹിച്ചു. മൂന്നു ദിവസങ്ങളിലായി ഇരട്ടത്തായമ്പക, ചാക്യാർ കൂത്ത്, നൃത്തസന്ധ്യ, മെഗാ മൂസിക്കൽ ഇവന്റ് , സംഗീതാർച്ചന, പുളിത്തറ മേളം., വർണശബളമായ താലപ്പൊലി ഘോഷയാത്ര തുടങ്ങിയ വിപുലമായ പരിപാടികളാണ് മഹോത്സവത്തിന്‍റെ ഭാഗമായി നടക്കുക. ചടങ്ങിൽ ആഘോഷ കമ്മിറ്റി
പ്രസിഡന്‍റ് മനോജ് ചന്ദനക്കാവ് , സെക്രട്ടറി പി.വി. വേണുഗോപാൽ, എം. എസ്. നാരായണൻ, മേൽശാന്തി ശങ്കരൻ എമ്പ്രാന്തിരി, കെ.എൻ. വേണുഗോപാൽ, രജനി പുറക്കാടി, സുജാതഗോപാൽ, സതീഷ് കുമാർ, കൃഷ്ണൻ മെട്ടംങ്കര, വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.