വെള്ളമുണ്ടഃ കേരളത്തിലെ ഗ്രാമപഞ്ചായത്ത് അതിർത്തികളിൽ കാണുന്ന ‘നന്ദി വീണ്ടും വരിക’എന്ന ബോർഡ് മലയാളികൾക്ക് സുപരിചിതമായ കാഴ്ചയാണ്.
എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വക അതിർത്തികളിൽ അങ്ങനെയൊന്നു ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല.
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ അതിർത്തികളിൽ ഇനി നന്ദിയും സ്വാഗതവും രേഖപ്പെടുത്തിയ ബോർഡ് പൊതുജനങ്ങളെ വരവേൽക്കും.
ഡിവിഷൻ പരിധിയിലെ വിവിധങ്ങളായ
ഒമ്പത് ഇടത്തായി ‘നന്ദി ഇനിയും വരിക’ എന്ന ബോർഡ് സ്ഥാപിച്ച് ശ്രദ്ധേയമാവുകയാണ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി.
മലയാളികൾക്കിടയിൽ
സ്വന്തം നാടിനെ നൊസ്റ്റാൾജിയയോടെ ഓർക്കുന്ന ഒന്നാണ് ‘നന്ദി വീണ്ടും വരിക’ എന്ന മഞ്ഞ ബേഗ്രൗണ്ടിൽ കറുപ്പ് അക്ഷരത്തിലെഴുതിയ ഗ്രാമപഞ്ചായത്ത് ബോർഡ്.
എന്നാൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു ബോർഡ്.
വെള്ളമുണ്ടയിലേക്ക് വരുന്ന അതിഥികളെ ഡിവിഷൻ അതിർത്തികളിൽ ഔപചാരികമായി വരവേല്ക്കുന്ന ഈ ബോർഡുകൾ ഇനി സഞ്ചാരികൾക്കും സന്ദർശകർക്കും പുതിയൊരു അനുഭവമായി മാറും.
ജനപ്രതിനിധി എന്ന നിലക്ക്
ജുനൈദ് കൈപ്പാണിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന വൈവിധ്യമാർന്ന അനേകം പദ്ധതികളും പരിപാടികളും ഇതിനകം ശ്രദ്ധേയമായതാണ്.
ഇതും അത്തരത്തിൽ വേറിട്ട ഒന്നായി മാറിയിരിക്കുകയാണ്.