1 വര്‍ഷത്തിനിടെ തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍, 20 ലക്ഷം വാഹനങ്ങള്‍

തിരുവനന്തപുരം : മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വർഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ എന്നിങ്ങനെ നേട്ടങ്ങളും ലുലു സ്വന്തമാക്കി.

ലുലു മാളിന്റെ ഒന്നാം വാര്‍ഷികവും, ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങളോടുമനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെ നീളുന്ന ഷോപ്പ് ആന്‍ഡ് വിന്‍ ഉള്‍പ്പെടെ നിരവധി സമ്മാനപദ്ധതികളാണ് ഒരുക്കിയിരിയ്ക്കുന്നത്. ബംപര്‍ സമ്മാനമായ മഹീന്ദ്ര എക്സ് യു വി 700 കാറിന് പുറമെ സ്കൂട്ടര്‍, സ്വര്‍ണ്ണനാണയങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ള സമ്മാനങ്ങളുമുണ്ട്. മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും ആകര്‍ഷകമായ സമ്മാനങ്ങളും ലഭിയ്ക്കും. ഡിസംബര്‍ 16 മുതല്‍ 18വരെ മിഡ്നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ഉപഭോക്കാക്കള്‍ക്ക് അന്‍പത് ശതമാനം ഇളവുകളോടെ മാള്‍ പുലര്‍ച്ചെ 2 മണിവരെ തുറന്ന് പ്രവര്‍ത്തിയ്ക്കും.

ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31 വരെ മാളില്‍ സുംബ നൈറ്റ്, സാന്‍റ ഡാന്‍സ് ഉള്‍പ്പെടെ വിവിധ കലാപരിപാടികളും, സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 19ന് ലുലു റീട്ടെയ്ല്‍ അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. വൈകിട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിയ്ക്കുന്ന സംഗീത നിശയും അരങ്ങേറും.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.