യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്.

പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍ നടത്തണമെങ്കില്‍ യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് വേണം. 18 വയസില്‍ താഴെയുള്ള വ്യക്തിയെ ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ലംഘിച്ചാല്‍ തൊഴിലുടമയ്ക്ക് ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കാതിരിക്കാനും അവകാശമുണ്ടാവും.

തൊഴിലിന്റെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാതെ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്തു നിന്ന് കൊണ്ടുവരാന്‍ പാടില്ല. അതുപോലെ തന്നെ അവരുടെ ആരോഗ്യസ്ഥിതി, രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരം, മാനസിക നില തുടങ്ങിയ വിവരങ്ങള്‍ ജോലിക്ക് നിയമിക്കും മുമ്പ് ലഭ്യമാക്കുകയും വേണം.

യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം നിഷ്‍കര്‍ശിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ വേണം തൊഴില്‍ കരാര്‍ തയ്യാറാക്കാന്‍. തൊഴില്‍ സംബന്ധിച്ച നിബന്ധനകള്‍ ഇതില്‍ വിശദീകരിച്ചിരിക്കണം. റിക്രൂട്ട് ചെയ്യുന്ന കാലയളവ്, ശമ്പളം, ജോലിയുടെ സ്വഭാവം തുടങ്ങിയവ തൊഴിലുടമ കരാറില്‍ തന്നെ വിശദമാക്കണം. ഗാര്‍ഹിക തൊഴിലാളിയെ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിന്റെ ചെലവും റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ഫീസും കരാറില്‍ പ്രതിപാദിച്ചിരിക്കണം.

കരാര്‍ വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ലംഘിച്ചാല്‍ പകരം തൊഴിലാളിയെ ലഭ്യമാക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ വേണം. കരാര്‍ ലംഘനത്തിനും മറ്റ് നഷ്ടങ്ങള്‍ക്കും തൊഴിലുടമയ്ക്ക് ഏജന്‍സിക്കെതിരെ നിയമനടപടിയും സ്വീകരിക്കാം. നേരിട്ടോ അല്ലാതെയോ തൊഴിലാളികളുടെ നിയമനത്തിന് അവരില്‍ നിന്ന് ഫീസോ കമ്മീഷനോ വാങ്ങാന്‍ പാടില്ലെന്നും നിയമം പറയുന്നു.

ചൂഷണങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന മാനുഷിക ഇടപെടലായിരിക്കണം ഏജന്‍സികളില്‍ നിന്നുണ്ടാവേണ്ടത്. മതിയായ താമസ സൗകര്യവും ഭക്ഷണവും വസ്‍ത്രവും നല്‍കണം. കരാര്‍ അനുസരിച്ച് ജോലി ചെയ്യാന്‍ അവര്‍ക്ക് അവസരമൊരുക്കണം. ഒപ്പം തൊഴിലാളികളുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് അവരോട് മാന്യമായി ഇടപെടേണ്ടത് തൊഴിലുടമയുടെയും ബാധ്യതയാണ്. കരാര്‍ അനുസരിച്ചും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ശമ്പളവും നല്‍കണം. ഒപ്പം ഗാര്‍ഹിക തൊഴിലാളിയുടെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കുകയോ അവര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുയോ വേണം.

തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ രേഖകളെല്ലാം കൈവശം സൂക്ഷിക്കാന്‍ അവകാശമുണ്ട്. തൊഴിലാളിയുടെ മരണം സംഭവിക്കുകയാണെങ്കില്‍ നിയമപ്രകാരം അവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും നിയമത്തില്‍ പറയുന്നു. ജോലി സ്ഥലത്ത് തൊഴിലാളി പാലിക്കേണ്ട നിബന്ധനകളും കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ചും മറ്റൊരു തൊഴിലുടമയുടെ അടുത്തേക്ക് മാറുന്നത് സംബന്ധിച്ചുമെല്ലാം പുതിയ നിയമത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.