വമ്പന്‍ ശമ്പളം, സിംപിള്‍ ആയി ജോലി കൈയിൽ; മിന്നുന്ന വാഗ്ദാനങ്ങളില്‍ പോയി വീഴല്ലേ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരത്ത്: ഓണ്‍ലൈന്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകൾ ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ പ്രസ്തുത കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കണം.

ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയും. ജോബ് ഓഫർ നൽകിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുക. കമ്പനിയുടെ വെബ്സൈറ്റ് ‘URL secure’ആണോ എന്ന് ഉറപ്പുവരുത്തണം. ഓഫർ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരിൽ പണം ഒടുക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുക.

നിങ്ങളെ കബളിപ്പിക്കാനുള്ള സ്‌കാമറുടെ പ്രിയപ്പെട്ട മാർഗ്ഗമാണ് കുറച്ച് തുക ഒടുക്കിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത്. കമ്പനിയിൽ നിന്ന് അഭിമുഖത്തിനുള്ള വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുക. അങ്ങനെ ഒരു വിലാസം കൃത്യമാണെന്നും നിലവിൽ ഉള്ളതാണെന്നും അത് ഒരു സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.

അഭിമുഖത്തിനോ മറ്റ് ആവശ്യങ്ങൾക്കോ കമ്പനിയുടെ ഓഫീസിൽ പോകേണ്ടി വന്നാൽ നിങ്ങൾ എവിടെ പോകുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കുക. ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാൽ അഥവാ ജോലിയെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു

എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി

കണിയാമ്പറ്റ:എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റയിൽ നടന്ന പരിപാടി വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.