ഞെട്ടിക്കുന്ന വേഗത, തരംഗമാകാൻ ജിയോ 5ജി രണ്ട് സുപ്രധാന നഗരങ്ങളിൽ കൂടി അവതരിപ്പിച്ചു!

ജിയോയുടെ 5ജി തരം​ഗം വ്യാപിക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച് നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുടെ അപ്ഡേറ്റ് ഏകദേശം ഒരു മാസത്തിന് ശേഷം എത്തുന്നത്.

മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു. ബംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങൾ ലഭിക്കണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് ‘ജിയോ വെൽക്കം ഓഫറിന്റെ’ ഇൻവൈറ്റ് ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. ഇൻവൈറ്റ് ലഭിച്ചവർക്ക് 1 Gbps+ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഘട്ടം ഘട്ടമായി ട്രൂ 5ജി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജിയോ അറിയിച്ചു.
സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം ഓഫർ’ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്‌സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടും.
നേരത്തെ റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. 4,518 കോടി രൂപയാണ് ലാഭമായി ലഭിച്ചത്. 5ജിയുടെ മുന്നേറ്റവും വരിക്കാരുടെ വർധനവും എആർപിയുവും വരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 3,528 കോടി രൂപയായിരുന്നു ലാഭമെന്ന് ടെലികോം റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു

എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി

കണിയാമ്പറ്റ:എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റയിൽ നടന്ന പരിപാടി വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.